നിർത്താതെ പെയ്യുന്ന മഴ, എല്ലായിടത്തും പ്രളയസമാനം; മിക്ക സ്ഥലങ്ങളിലും ഗതാഗതം നിലച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : തോരാതെ പെയ്യുന്ന മഴയിൽ ജില്ല നിശ്ചലം. വാഹന ഗതാഗതം മിക്ക സ്ഥലങ്ങളിലും നിലച്ചു. എല്ലായിടത്തും മഴകെട്ട് പ്രളയസമാനമായി. ദേശീയപാതയിലെ സർവീസ് റോഡ് പുഴയായി മാറി. ഗതാഗതവും നിലച്ചു.
നിർമ്മാണം നടക്കുന്ന ദേശീയപാത സർവീസ് റോഡുകൾക്ക് അരികിലുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് വള്ളം കയറുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.
റെയിൽവേ അണ്ടർ പാസേജുകൾ മിക്ക ഇടങ്ങളിലും വെള്ളത്തിൽ മുങ്ങി. മൊഗ്രാൽ കെകെ റോഡ് റോഡ് പുഴയായി.
പ്രദേശവാസികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്.
Post a Comment