JHL

JHL

ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു


കാസർഗോഡ്(www.truenewsmalayalam.com) :  ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ബന്തടുക്ക കാക്കച്ചാല്‍ സ്വദേശി ഹേമചന്ദ്ര മാസ്റ്റര്‍ (52) ആണ് സുള്ളിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മരിച്ചത്.

 കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായിരുന്നു ഹേമചന്ദ്ര മാസ്റ്റർ.

  മൃതദേഹം ബന്തടുക്ക ബി ജെ പി ഓഫീസായ മാരാര്‍ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 റിട്ട. ഹെഡ്മാസ്റ്റര്‍ മുത്തണ്ണ ഹെഗ്‌ഡെയുടെയും ഹന്നമ്മയുടെയും മകനാണ്. 

ഭാര്യ: ദീനമണി.

 മക്കള്‍: കെ എച്ച് ഗാനശ്രീ, ഇഞ്ചറ.

 സഹോദരങ്ങള്‍: രേവതി(കരിക്കൈ ), ശ്രീകല(ബംഗളൂരു).


No comments