ഗ്യാസ് കണക്ഷൻ മസ്റ്ററിങ് മസ്റ്റാണോ..? അവ്യക്തതകൾക്കിടയിലും ഏജൻസി ഓഫീസുകളിൽ തിരക്ക്
എൽപിജി കണക്ഷനുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് മസ്റ്ററിങ്. ഇത് വേണമോ, നിർബന്ധമാണോ എന്നുള്ളതിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശയ കുഴപ്പമുണ്ടാക്കിയിരുന്നു.
എന്നാൽ ഇതിന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണിപ്പോൾ.
കേന്ദ്ര പെട്രോളിയം മന്ത്രി ഹരിദീപ് സിംഗ് പൂരി ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ട്വിറ്ററിൽ കുറിച്ച പോസ്റ്റിൽ മസ്റ്ററിങ് പൂർത്തിയാകാത്ത ഉപഭോക്താക്കൾക്ക് സേവനമോ, ആനുകൂല്യമോ നിർത്തലാക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഉപഭോക്താക്കളിൽ 55 ശതമാനം പേരും മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കിയതായും ട്വിറ്ററിൽ പറയുന്നുമുണ്ട്.
ഗ്യാസ് കണക്ഷനുകളിൽ വ്യാപകമായ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ നിയമാനുസൃതമായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനാണ് മസ്റ്ററിങ് നടത്തുന്നതെന്നാണ് വിശദീകരണം.
ഇതുമൂലം സർക്കാർ നൽകുന്ന സബ്സിഡികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സഹായിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ മന്ത്രിയുടെ ട്വിറ്ററിൽ മസ്റ്ററിംഗ് നിർബന്ധമാണെന്ന് പറയുന്നുമില്ല. ഇത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്.
അതിനിടെ മാസ്റ്ററിംഗ് ഗ്യാസ് ഏജൻസി ഓഫീസുകളിൽ വന്ന് തിരക്ക് കൂട്ടേണ്ടതില്ലെന്നും, ഓൺലൈൻ വഴി വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്നതാണെന്നും ഏജൻസി അധികൃതരും പറയുന്നുണ്ട്.
Post a Comment