JHL

JHL

പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ബോവിക്കാനം(www.truenewsmalayalam.com) : പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
 ബോവിക്കാനം സ്വദേശികളായ ബി.കെ. നാജുദ്ദീൻ-സാജിദ ദമ്പതികളുടെ മകന്‍ മിസ്ബാഹ്(12) ആണ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ രണ്ടു മാസത്തോളമായി ചികിത്സയിലിരിക്കെ മരിച്ചത്.

കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയായ മിസ്ബാഹ് അസുഖത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വന്നതായിരുന്നു..

സഹോദരി : സദാ ഫാത്തിമ.


No comments