JHL

JHL

മൊഗ്രാൽ നാങ്കിയിൽ ശക്തമായ കടൽക്ഷോഭം; ബീച്ച് വ്യൂ റിസോർട്ട് കടലെടുക്കുന്നു


മൊഗ്രാൽ(www.truenewsmalayalam.com) :  തീര മേഖലയിൽ കടൽക്ഷോഭത്തിന് ശമനമില്ല.പെർവാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാൽ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവർഷം മുമ്പ് പുതുതായി നിർമ്മിച്ച ബീച്ച് വ്യൂ റിസോർട്ട് കടലെടുക്കുന്ന അവസ്ഥയിലായി. 

റിസോർട്ടിന്റെ മതിലുകളും,ഒരു ഭാഗവും ഇതിനകം കടലെടുത്തു കഴിഞ്ഞു. പേരാൽ കണ്ണൂർ അബ്ദുള്ള മാസ്റ്ററുടെ മകൻ മുഹമ്മദ് ഇർഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

 വർഷങ്ങൾക്കു മുമ്പ് പ്രസ്തുത സ്ഥലത്ത് രൂക്ഷമായ കടലാക്രമണത്തിൽ മുഹമ്മദ്,ഖാലിദ് എന്നിവരുടെ വീടുകൾ പൂർണ്ണമായും കടലെടുത്തിരുന്നു. 

ഇതിനു സമീപത്ത് നിർമ്മിച്ചതാണ് ബീച്ച് വ്യൂ റിസോർട്ട്. കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ നാങ്കിയിലെ തന്നെ ഈമാൻ റിസോർട്ടിന്റെ മതിലുകളും, കെട്ടിടത്തിന്റെ ഒരു ഭാഗവും കടലെടുത്തിയിരുന്നു.

 തീരദേശ നിയമത്തിൽ കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിസോർട്ടിന് നിയമപരമായ അനുമതി ലഭിക്കാനി രിക്കെയാണ് റിസോർട്ടുകൾ കടലാക്രമണ ഭീഷണിയിൽയിട്ടുള്ളത്.


No comments