പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പ്രതിഷേധങ്ങൾക്കൊടുവിൽ ജില്ലയില്‍ പുതിയ 18 പ്ലസ് വണ്‍ ബാച്ചുകൾ അനുവദിച്ചു
കാസർഗോഡ്(www.truenewsmalayalam.com) : പ്രതിഷേധങ്ങൾക്കൊടുവിൽ ജില്ലയില്‍ പുതിയ 18 പ്ലസ് വണ്‍ ബാച്ചുകൾ അനുവദിച്ചു.
മന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു സയൻസ് ബാച്ചും, 13 കൊമേഴ്സ് ബാച്ചും, നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനു ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന മലപ്പുറത്ത് 120 അധിക ബാച്ചുകള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല, കൊമേഴ്സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്.
പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വർഷം സർക്കാറിന് ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മലപ്പുറം ,കാസർഗോഡ് ജില്ലകളിൽ മാത്രമുള്ള താൽക്കാലിക ബാച്ചുകൾ പ്രശ്നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു.
Post a Comment