ചെങ്കല്ല് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍; കലക്ടറേറ്റ് ധര്‍ണ്ണ നടത്തി
കാസര്‍കോട്: ചെങ്കല്ല് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുധാകര പൂജാരി ആധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് നാരായണന്‍ കൊളത്തൂര്‍, ജില്ലാ സെക്രട്ടറി ഹുസൈന്‍ ബേര്‍ക്ക, കെ.വി ബാബു, സത്യന്‍ ഉപ്പള, അര്‍ജുനന്‍ തായലങ്ങാടി, സുകുമാരന്‍ നായര്‍, ഗോപാലകൃഷ്ണന്‍, ചന്ദ്രന്‍ അരയാലിങ്കാല്‍, ഹരീഷ് ഷെട്ടി, വിശ്വംഭരന്‍, അനില്‍ കുമാര്‍, സുരേഷ് ഉദുമ, മൊയ്തു കുമ്പള സംസാരിച്ചു.
Post a Comment