JHL

JHL

പനിബാധിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക(www.truenewsmalayalam.com) : പനിബാധിച്ച് ചികിത്സയിലായിരുന്ന  എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഖദീജത്ത് ഷഹ്ദ(13)മരിച്ചു. പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്‍ ശരീഫിന്റെയും അനിയാബിയുടെയും മകളാണ്  ഖദീജത്ത് ഷഹ്ദ.
കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.  സഹോദരങ്ങള്‍: നഫീസത്ത് സിദ, മുഹമ്മദ് ഷമ്മാസ്.

No comments