ഹൊസങ്കടി മോർത്തണയിൽ കാറുകൾ കൂട്ടിയിടിച്ച് മുസ്‌ലിം ലീഗ് നേതാവ് മരിച്ചു ; കൂടെയുണ്ടായിരുന്ന ഭാര്യക്കും, മകൾക്കും മരുമകൾക്കും പരിക്ക്
മഞ്ചേശ്വരം(www.truenewsmalayalam.com) : പാവൂരിൽ മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ കാറിടിച്ച് മുസ്‌ലിം ലീഗ് തലക്കള ശാഖാ ട്രഷറര്‍ മരിച്ചു.
ഭാര്യയേയും മകളേയും മരുമകളെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബക്കര്‍ മുസ്ലിയാര്‍ (65)ആണ് മരിച്ചത്. ഭാര്യ ആമിന, മകള്‍ സാബിറ, മരുമകള്‍ സുമയ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി മൊറത്തണ ജംഗ്ഷനിലാണ് അപകടം.
അബൂബക്കര്‍ മുസ്ലിയാരും കുടുംബവും സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറില്‍ ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിടിച്ചാണ് അപകടം.
മക്കള്‍: സൗദ, ഹാരിസ്, ആഷിഖ്, അന്‍സാര്‍,സാബിറ.
മരുമക്കള്‍: സുമയ്യ, ഷര്‍സാന, ഇസ്മത്ത്, സത്താര്‍.
Post a Comment