JHL

JHL

കുമ്പള-ബദിയടുക്ക കെ എസ്ടിപി റോഡിൽ ശാന്തിപള്ളത്ത് റോഡ് "ഉപരോധിച്ച്''ആട്ടിൻകൂട്ടം,വാഹന യാത്രക്കാർക്ക് ദുരിതം

കുമ്പള. ദേശീയപാതയിലെ പാതാളക്കുഴികളിൽ നിന്ന് രക്ഷനേടാൻ ചെറുതും,വലുതുമായ വാഹന ഉടമകൾ ആശ്രയിക്കുന്ന കുമ്പള- ബദിയടുക്ക കെഎസ്ടി പി റോഡ് ശാന്തി പള്ളത്ത് "ആട്ടിൻ കൂട്ടങ്ങൾ "റോഡ് കയ്യേറുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു.


 ദേശീയപാത സർവീസ് റോഡ് പൂർണ്ണമായും തകർന്നതോടെ കെഎസ്‌ടി പി റോഡിൽ ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശാന്തി പള്ളത്ത് കൂട്ടമായി എത്തുന്ന ആട്ടിൻകൂട്ടങ്ങൾ മഴയില്ലെങ്കിൽ റോഡിലാണ് കിടപ്പ്. വലിയ വാഹനങ്ങൾ അടുത്തെത്തിയാൽ ചിലത് എഴുന്നേറ്റ് ഓടും. ഓടി വീഴുന്നത് ഇരുചക്ര വാഹനങ്ങൾക്കും ഓ ട്ടോകൾക്കും മുന്നിലാണ്. ഇത് ഗതാഗത തടസ്സത്തിനും, അപകടസാധ്യതയും  ഉണ്ടാക്കുന്നു.

 ആട്ടിൻകൂട്ടം ബസ്റ്റോപ്പിനടുത്ത് റോഡിൽ താവളമാക്കു ന്നത് ബസ്സുകൾ ദൂരെയാണ് നിർത്തിയിടുന്നത്. ഇത് ബസ് കാത്തു നിൽക്കുന്നവർക്കും പ്രയാസമുണ്ടാക്കുന്നു. സമീപപ്രദേശത്തെ ഏതോ ഫാമിൽ നിന്ന് എത്തുന്നതാണ് ആട്ടിൻ കൂട്ടങ്ങളെന്ന് നാട്ടുകാർ പറയുന്നു.ഇതുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments