ശക്തമായ കാറ്റും മഴയും: പെറുവാഡ് കടപ്പുറത്ത് തെങ്ങ് കടപുഴകി വീടിനു മുകളിൽ വീണു വീട് തകർന്നു,ആളപായമില്ല
കുമ്പള. കാലവർഷക്കെടുതിയിൽ നാടിലെങ്ങും ദുരിതം. മിക്കയിടങ്ങളിലും വെള്ളക്കെട്ടും, സഞ്ചാര തടസ്സവും. ഒപ്പം തീരദേശ മേഖലയിൽ രൂക്ഷമായ കടൽക്ഷോഭവും.
ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റും മഴയിലും പെറുവാട് കടപ്പുറത്തെ മറിയമ്മയുടെ വീട്ടിലേക്ക് തെങ്ങ് കടപുഴകി വീണു വീട് ഭാഗികമായി തകർന്നു. മറിയമ്മയും മക്കളും വീട്ടിലുണ്ടായിരുന്നു, ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് തെങ്ങ് വീടിന് മുകളിൽ വീണ് കിടക്കുന്നത് കണ്ടത്. വീട് ഭാഗികമായി തകർന്നിട്ടുണ്ട്. രാത്രി തന്നെ നാട്ടുകാർ ഇടപെട്ട് തെങ്ങ് മുറിച്ച് മാറ്റിയിട്ടുണ്ട്.
രാവിലെ പഞ്ചായത്ത് പ്രസിഡണ്ടും, ജനപ്രതിനിധികളും വീട് സന്ദർശിച്ചു. റവന്യൂ അധികൃതർ ഉച്ചയോടെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.വീടിന് ഇരുപതിനായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ മറിയമ്മ പറഞ്ഞു.
Post a Comment