JHL

JHL

ടി കെ അയ്യപ്പന്റെ വിയോഗം നാട്ടിൽ സൃഷ്ടിച്ചത് വലിയ നോവ്; മൊഗ്രാൽ ദേശീയവേദി ടി.കെ അയ്യപ്പൻ അനുസ്മരണം സംഘടിപ്പിച്ചു

മൊഗ്രാൽ(www.truenewsmalayalam.com) : പാലക്കാട് നിന്നും വ്യാപാരാവശ്യാർത്ഥം  മൊഗ്രാലിലെത്തി നാട്ടുകാരുടെ മനസ്സിൽ കുടിയേറിയ ടി.കെ അയ്യപ്പന്റെ വിയോഗം വലിയ നോവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ദേശീയവേദി അംഗമെന്ന നിലയിൽ അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. 

 ദേശീയവേദി പ്രസിഡന്റ് എം.വിജയകുമാർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും ജി.എച്ച്.എസ്.എസ് ചെമ്മനാട് പി.ടി.എ പ്രസിഡണ്ടുമായ കാർവർണ്ണൻ കാവുങ്കാൽ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി  റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

എം മാഹിൻ മാസ്റ്റർ, എച്ച് എം കരീം, സിദ്ധീഖ് റഹ്മാൻ, ഹാരിസ് ബഗ്ദാദ്,പി വി അൻവർ, എം ജി എ റഹ്മാൻ, അബ്ദുല്ല കുഞ്ഞി നടുപ്പളം, അഷ്റഫ് പെർവാഡ്, ബി എ മുഹമ്മദ് കുഞ്ഞി, എം എം റഹ്മാൻ, ടി കെ അൻവർ, എം എ മൂസ, മുഹമ്മദ് സ്മാർട്ട്, ടി കെ ജാഫർ, മുർഷിദ് മൊഗ്രാൽ, മുഹമ്മദ് അബ്കോ, അഷ്റഫ് സാഹിബ്, അഭിനവ് വിജയൻ പ്രസംഗിച്ചു.



No comments