പുതുതായി അനുവധിച്ച അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് ഷോർണൂർ - കണ്ണൂർ ട്രെയിൻ മംഗലാപുരം വരെ നീട്ടണം; എസ്.കെഎസ്.എസ്.എഫ്
കാസർക്കോട്(www.truenewsmalayalam.com) : യാത്ര തിരക്ക് കുറക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഷൊർണൂർ കണ്ണൂർ ട്രെയിൻ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് മംഗലാപുരം നീട്ടണമെന്ന് എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിലൂടെ ആവിശ്യപ്പെട്ടു.
ഏതു മേഖല നോക്കിയാലും കാസർകോട് ജില്ലയെ ഭരണകൂടം അവഗണിക്കുന്നു എന്ന് എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ഖാസിമി പടന്നയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഷൊർണൂരിൽനിന്ന് മലബാറിലേക്കും തിരിച്ചുമുള്ള പുതിയ പാസഞ്ചർ തീവണ്ടി സർവീസിൽ നിന്ന് ജില്ലയെ ഒഴിവാക്കിയത് കടുത്ത അനിയാണെന്നും, കാസർകോട്ട് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേയും എംപിയും മറ്റു ജനപ്രതിനിധികളും ഇടപെടണമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
Post a Comment