JHL

JHL

കടലാക്രമണത്തിന് ശമനമില്ല; കടലോര നിവാസികളുടെ ഉപജീവനമാർഗ്ഗവും കടലെടുക്കുന്നു


മൊഗ്രാൽ(www.truenewsmalayalam.com) : കാലവർഷം കൂടുതൽ ശക്തി പ്രാപിച്ചതോടെ കുമ്പള തീരത്ത് കടൽക്ഷോഭവും രൂക്ഷമായി.

കടൽ ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികൾ ഏറെ ആശങ്കയിലാണ്.

 കുമ്പള കോയിപ്പാടി, പെർവാഡ്, നാങ്കി, കൊ പ്പളം പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിൽ ചില വീടുകൾക്കും കടലാക്രമ ഭീഷണി നേരിടുന്നുണ്ട്. മൊഗ്രാൽ നാങ്കി കടപ്പുറത്തെ സ്വകാര്യ റിസോർട്ട് കഴിഞ്ഞദിവസം കടലാക്രമണത്തിൽ തകർന്നിരുന്നു. 

മറ്റൊരു റിസോർട്ട് കൂടി ഇവിടെ കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ റിസോർട്ടിന്റെ ഒരുഭാഗത്തെ മതിലുകൾ ഇതിനകം കടലെടുത്തു കഴിഞ്ഞു.

 അതിനിടെ കടലോര നിവാസികളുടെ ഉപജീവനമാർഗ്ഗവും അടയുന്ന കാഴ്ചയാണ് കാണുന്നത്. കടൽക്ഷോഭവും, ട്രോളിംഗ് നിരോധനവും കൊണ്ട് മത്സ്യത്തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോഴാണ് തെങ്ങുകളും കടലെടുക്കുന്നത്.

200 മീറ്ററിലേറെ കടൽ കരയെ വിഴുങ്ങിയപ്പോൾ പെർ വാഡും,നാങ്കി യിലുമായി ഇതിനകം 25 ഓളം തെങ്ങുകളാണ് കടപുഴകി കടലിൽ വീണത്.

 അത്രതന്നെ തെങ്ങുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലുമാണ് ഇപ്പോഴുള്ളത്.


No comments