ബംബ്രാണ ജംഗ്ഷനിലുള്ള ട്രാൻസ്‌ഫോർമറിനു സുരക്ഷാവേലി നിർമിക്കണം; എസ്ഡിപിഐ
കുമ്പള(www.truenewsmalayalam.com) : ബംബ്രാണ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമറിനു സുരക്ക്ഷാവേലി നിർമ്മിക്കണമെന്ന് എസ്ഡിപിഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ദിനേന നൂറു കണക്കിനു വിദ്യാർത്ഥികളും, കാൽനട യാത്രക്കാരും പോകുന്ന വഴിയിൽ ട്രാൻസഫോർമർ സുരക്ഷാവേലി ഇല്ലാതെ തുറന്നു കിടക്കുന്നത് വലിയ അപകട ഭീഷണിയാണെന്ന് പാർട്ടി ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് അസ്ഹരി അഭിപ്രായപ്പെട്ടു.
വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഒരു പോലെ ഭീഷണിയാണ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമർ,മേഞ്ഞു നടക്കുന്ന കന്നു കാലികൾക്കും വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്.
മഴക്കാലം കൂടി വന്നതോടെ വലിയ അപകട സാധ്യത ഒളിഞ്ഞിരിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ബംബ്രാണ ജംഗ്ഷൻ.
കെ എസ് ഇ ബി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികാരികളും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു സുരക്ഷാവേലി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ,ജോയിൻ സെക്രട്ടറി അഷ്‌റഫ് സിഎം,ബ്രാഞ്ച് കമ്മിറ്റി അംഗം അസ്‌ലം, ബ്രാഞ്ച് പ്രവർത്തകരായ ജവാദ്,റസാഖ്, അബ്ദുൽ റഹിമാൻ എന്നിവർ സംബന്ധിച്ചു.
Post a Comment