യുവതിയുടെ അഴുകിയ മൃതദേഹം ക്വാർട്ടേഴ്സിൽ കണ്ടെത്തി; കൊലപാതകം എന്ന് സംശയം
കാസർഗോഡ്(www.truenewsmalayalam.com) : യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകം എന്ന് സംശയം.
നെല്ലിക്കട്ട സ്വദേശി ഫാത്തിമയെ(45)യാണ് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സോഫയുടെ മുകളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
യുവതി നാല് വർഷമായി അസൈനാർ എന്നയൽക്കൊപ്പം താമസിച്ചു വരികയായിരുന്നു.
ഇയാളെ ഇന്നലെ കാസർഗോഡ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഹോസ്ദുർഗ് ഇൻസ്പെക്ടർ എംപി ആസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Post a Comment