JHL

JHL

മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ലോകസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യം ഉറ്റുനോക്കിയ ലോകസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ചേരിയുടെ ജീവൻ മരണ പോരാട്ടമാണ് നമുക്ക് ദർശിക്കാൻ സാധിച്ചതെന്നും ഇത് മുൻകൂട്ടി കണ്ട് കൃത്യമായി പ്രവചിച്ചവർ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പറഞ്ഞു.
 
മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ലോകസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഉത്തരദേശം സബ് എഡിറ്റർ ജാബിർ കുന്നിൽ, ജി എച്ച് എസ് എസ് ചെമ്മനാട്  പി.ടി.എ പ്രസിഡണ്ട്  കാർവർണ്ണൻ കാവുങ്കാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ദേശീയവേദി പ്രസിഡണ്ട് എം വിജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

പ്രവചന മത്സര വിജയികളായ സരസ്വതി ഭായ് കെ.കെ പയ്യന്നൂർ, റാഫി എരിയാൽ എന്നിവർക്ക് ചടങ്ങിൽ വച്ച് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.

മൺമറഞ്ഞുപോയ ദേശീയവേദി അംഗം ടി.കെ അയ്യപ്പൻ, ദേശീയവേദി മുൻ സെക്രട്ടറി മുഹമ്മദ് സ്മാർട്ടിന്റെ മാതാവ് നഫീസ, അബ്ദുൽഖാദർ കുട്ടിയാം വളപ്പ് എന്നിവരെ ചടങ്ങിൽ വെച്ച് അനുസ്മരിച്ചു.

 എം മാഹിൻ മാസ്റ്റർ, ദേശീയവേദി ഗൾഫ് പ്രതിനിധികളായ പി വി അൻവർ, എം.ജി.എ റഹ്മാൻ,  ട്രഷറർ എച്ച്.എം കരീം,എ.എം സിദ്ദീഖ് റഹ്മാൻ, അഷ്റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, ബി.എ മുഹമ്മദ് കുഞ്ഞി, എം.എ മൂസ, ടി.കെ അൻവർ, എം. എം റഹ്മാൻ, മുഹമ്മദ് അബ്കൊ, ടി.കെ ജാഫർ, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് സാഹിബ്, എം.എ അബ്ദുറഹ്മാൻ സുർത്തിമുല്ല, ഹമീദ് പെർവാഡ്, മിഷാൽ റഹ്മാൻ, ബി.എ സിദ്ദീഖ് പ്രസംഗിച്ചു.



No comments