നായന്മാർ മൂലയിൽ വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവം ;ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
വിദ്യാനഗര്‍(www.truenewsmalayalam.com) : ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ ഏഴ് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്‌കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു. . കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ദേശിയ പാതയിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം നടന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ വി.വി അജീഷ് എത്തിയപ്പോഴേക്കും കുട്ടികള്‍ സ്ഥലം വിട്ടിരുന്നു. മരത്തടികളും മറ്റും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ അക്രമത്തിലേര്‍പ്പെടുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് സംഘട്ടനത്തിലേര്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തു. വിദ്യാർത്ഥി സംഘട്ടനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ടി.പി മുഹമ്മദലിയും പി.ടി.എ പ്രസിഡണ്ട് എസ്.റഫീഖും വ്യക്തമാക്കി.
Post a Comment