JHL

JHL

"മാസ്റ്റർ കിംഗ്'' കാരംസ് ടൂർണമെന്റ് വിജയികളെ അനുമോദിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ ക്യാരംസ് പ്രേമികൾക്കായി മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച  കാരംസ് ടൂർണ്ണമെന്റ് വിജയികളെ ക്ലബ് എക്സിക്യൂട്ടീവ് യോഗം അനുമോദിച്ചു.

 16 ടീമുകൾ മാറ്റുരച്ച  മത്സരത്തിൽ ഫൈനൽ മത്സരത്തിൽ  വിജയികളായ ആദിൽ, ജാബിർ,ഇസ്ഹാഖ്, സിദ്ദീഖ് എന്നിവരാണ് വിജയികളായത്.

 അനുമോദന ചടങ്ങിൽ മാസ്റ്റർ കിംഗ് മുഖ്യരക്ഷാധികാരി ഹമീദ് സ്പിക്ക്  ട്രോഫിയും, ഉപഹാരങ്ങളും സമ്മാനിച്ചു.

 ചടങ്ങിൽ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഷാ, അബൂബക്കർ  സ്പിക്, ലത്തീഫ്  ഫ്രൂട്ട്, ത്വയ്യിബ്, താജു കുക്ക്, അബ്ദുള്ള ഇലക്ട്രീഷ്യൻ, സിദ്ദീഖ് നേവി, അബ്ദുള്ള കെ കെ, സൈഫു ബാർകോഡ്, ഉസ്മാൻ, ബാത്തി, അമ്മി,ബഷീർ, ഇൻതിയാസ്, സിറാജ്,  എന്നിവർ സംബന്ധിച്ചു. കാദർ എസ് കെ സ്വാഗതവും, ഫാറൂഖ് നന്ദിയും പറഞ്ഞു.

No comments