JHL

JHL

എൻഡോസൾഫാൻ; സുപ്രിം കോടതി നിർദ്ദേശം പാലിക്കാത്തത് ഉത്പാദകരും സർക്കാരും തമ്മിലെ ഒത്തുകളിയോ? - വെൽഫെയർ പാർട്ടി


കാസറഗോഡ്(www.truenewsmalayalam.com) : ജില്ലയിലെ വലിയ ഒരു ജനവിഭാഗത്തെ ദുരിതക്കയത്തിലേക്ക് വലിച്ചെറിഞ്ഞ എൻഡോസൾഫാൻ വിഷയത്തിൽ ഉൽപാദകർക്കെതിരെ സുപ്രീം കോടതിയെയോ കേന്ദ്ര സർക്കാരിനെയോ സമീപിക്കാമെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ വിമുഖത കാണിക്കുന്ന പിണറായി സർക്കാർ നിലപാട് ഉത്പാദകരും സർക്കാരും തമ്മിലെ ഒത്തുകളിയാണെന്ന് സംശയിക്കേണ്ടി വരികയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. 

ദുരുതബാധിതരെ കീടനാശിനി സമ്മാനിച്ച ദുരിതത്തോടൊപ്പം നിരന്തരം സമരത്തിലേക്കും തള്ളിവിടുന്ന സർക്കാർ ദാർഷ്ട്യം അനുവദിക്കാൻ പറ്റില്ല.

 സമരരംഗത്തുണ്ടായിരുന്ന 1031 പേരുടെ പ്രശ്നം അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന വാഗ്ദാനം നൽകി സമരത്തിൽ നിന്നും പിൻമാറ്റിയശേഷം വീണ്ടും ക്യാമ്പ് നടത്തി തെരഞ്ഞെടുക്കപ്പെട്ടാലെ ലിസ്റ്റിൽ ഉൾപ്പെടുത്തൂ എന്നാണ് ഇപ്പോൾ പറയുന്നത്. ഇത് ഈ ദുരിതബാധിതരോട് ചെയ്യുന്ന ചതിയാണ്. ഇത് തുടർന്നാൽ ജില്ലയിൽ നിന്ന് സർക്കാരിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സി എച്ച് മുത്തലിബ് , ഹമീദ് കക്കണ്ടം, സി എ യൂസുഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള സ്വാഗതവും ട്രഷറർ മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.

No comments