കെമിസ്ട്രി അനലിസ്റ്റ് ഒഴിവ്
APPLY NOW
കുമ്പള(www.truenewsmalayalam.com) : കുമ്പള റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിങ് സെന്ററില്‍ പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ കെമിക്കല്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും പരിശോധനാ ഉപകരണങ്ങളുടെ കാലിബ്രേഷന്‍ നടത്തുന്നതിനും ക്ഷീര സഹകരണ സംഘങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനകള്‍ നടത്തുന്നതിനും ഒരു കെമിസ്ട്രി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ ബയോഡാറ്റ എന്നിവ ജൂലൈ 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീരവികസന വകുപ്പ് റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിങ് സെന്റര്‍ നായക്കാപ്പ് കുമ്പള കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
കൂടിക്കാഴ്ച ജൂലൈ 18 ന് രാവിലെ 11ന് കുമ്പള റീജിയണല്‍ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
ഫോണ്‍ :04998290626
Post a Comment