നിർദ്ധന വിദ്യാർത്ഥിക്കുള്ള യൂണിഫോം വിതരണം ചെയ്തു
കുമ്പള(www.truenewsmalayalam.com) : ജി എച്ച് എസ് സ്കൂൾ, കുമ്പള PTA/SMC കമ്മിറ്റിയുടെയും കാസറഗോഡ് ജമാ-അത്ത് ഇസ്ലാമിക് കമ്മിറ്റിയുടെയും സംയുക്ത അഭിമുഖ്യത്തിൽ, സ്കൂളിലെ പത്തോളം വരുന്ന നിർദ്ധനരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് യൂണിഫോം വിതരണം ചെയ്തു.
ജമാ-അത്ത് ഇസ്ലാമിക് കമ്മിറ്റിയുമായി പ്രവർത്തിക്കുന്ന വനിതാ വ്യക്തിത്വങ്ങളുടെയും PTA/SMC പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളുടെയും സാമ്പത്തിക സഹകരണവും, സൗജന്യമായി യൂണിഫോം തയ്പ്പിക്കുന്നതിലും, പരമാവതി കിഴിവോടെ തുണി എടുക്കുന്നതിലും കുമ്പള വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനവും, ആരിക്കാടിയിലെ ഒരു വീട്ടമ്മയും മൊക്കെയാണ് പ്രസ്തുത സദ് ഉദ്യമത്തിന് മുതൽക്കൂട്ടായത്.
സ്ക്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ, പ്രിൻസിപ്പാൾ രവി മുല്ല ചേരി സ്വാഗതവും പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് അധ്യക്ഷവഹിക്കുകയും ചെയ്തു. കാസറഗോഡ് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ പരിപാടി ഉത്ഘാടനം ചെയ്തു.
ജമാ അത്തെ ഇസ്ലാമി കാസറകോട് ജില്ലാ കമ്മിറ്റി അംഗം സകീന അക്ബർ,ഏരിയ കൺവീനർ നദീറ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. എച്ച് എം ശയിലജാ ടീച്ചർ യൂണിഫോം വിതരണം ചെയ്തു.
പി ടി എ വൈസ് പ്രസിഡൻ്റ് മൊയ്തീൻ അസീസ്, എസ് എം സി വൈസ് ചെയർമാൻ അഹമദ് അലി, സ്റ്റാഫ് സെക്രട്ടറി മദുസുദനൻ, പ്രോഗ്രാം കോർഡിനേറ്ററും, പി ടി എ എക്സിക്യൂട്ടി അംഗവുമായ സഹിറ ലത്തീഫ്, സീനിയർ അസിസ്റ്റൻ്റ് ഗണേഷ് മാഷ്, കൗൺസിലർ അശ്വതി, പി ടി എ അംഗങ്ങളായ മുഹമ്മദ് അറബി, ഇബ്രാഹിം, പുണ്യ, നളിനി, ശിവരാമൻ, ധന്യ ടീച്ചർ, അനുപ് രാജ്, ജമാത്ത് ഇസ്ലാമിക് അംഗങ്ങളായ ഷിനാസ് നദീറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment