പോക്സോ കേസില്‍ മൊഴി മാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ കുമ്പള ബംബ്രാണയിലെ വരുണ്‍രാജ് ഷെട്ടി അറസ്റ്റില്‍
കുമ്പള: പോക്സോ കേസില്‍ മൊഴി മാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കുമ്പള ബംബ്രാണ വയലിലെ വരുണ്‍രാജ് ഷെട്ടിയെ (30)യാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2018ലെ പോക്സോ കേസില്‍ വരുണ്‍ രാജിന്റെ സഹോദരന് കിരണ്‍രാജ് പ്രതിയാണ്.കാപ്പ ചുമത്തപ്പെട്ട കിരണ്‍രാജ് ജയിലിലാണ്. കേസ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടന്നുവരുകയാണ്. അതിനിടെയാണ് മൊഴി മാറ്റണമെന്ന് പറഞ്ഞ് വരുണ്‍രാജ് ഇരയെ ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഇര കോടതിയില്‍ നല്കിയ മൊഴിയെ തുടര്‍ന്നാണ് കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മഫ്ത്തിയിലെത്തിയ പൊലീസ് വരുണ്രാജിനെ പിടികൂടിയത്. പൊലീസുകാരായ സുഭാഷ്, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment