എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിക്കുന്നു
പ്രതിഭാ പ്രചോദനത്തിൻ്റെ ഭാഗമായി എല്ലാ വർഷവും ഇത്തരം മികവിനുള്ള പുരസ്കാര പദവി സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ കുമ്പള ജി എച്ച് എസ് സ്കൂളിലെ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥി-വിദ്യാർത്ഥിനികളേയും, മൊഗ്രാൽ വി എച്ച് സ്കൂളിൽ എസ് എസ് എൽ സി ഉന്നത വിജയം നോടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളേയുമാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
27ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് , ആരിക്കാടി കെപി റിസോർട്ടിൽ വെച്ച് പുരസ്കാരം നൽകുമെന്ന ദുബൈ മലബാർ കലാ സംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കാർളെ പറഞ്ഞു.
മഞ്ചേശരം എം എൽ എ , എ കെ എം അഷ്റഫ് പരിപാടി ഉത്ഘാടനം ചെയ്യും.
ഉത്തരമലബാറിലേയും കർണ്ണാടകത്തിലേയും ഉന്നത വ്യക്തിത്വങ്ങളായ കല്ലട്ര മാഹിൻ ഹാജി, റിട്ട. എ എസ് പി, ടി പി രഞ്ജിത്ത്, കുമ്പള സി ഐ , കെ പി വിനോദ് കുമാർ, സമീർ ബെസ്റ്റ് ഗോൾഡ്, ടി എം ഷാഹിദ് തെക്കിൽ, കെ എം അബ്ബാസ്, അസീസ് മരിക്ക, ഷാഹുൽഹമീദ് തങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് അദ്ദേഹം കുട്ടി ചേർത്തു.
പരിപാടി സംബന്ധിച്ചുള്ള യോഗത്തിൽ എ കെ ആരിഫ്, കെ വി യൂസഫ്, മൊയ്തീൻ അസീസ് കെ എം ,എ മുഹമ്മദ് കുഞ്ഞി ,നൂർജമാൽ എന്നിവർ പങ്കെടുത്തു.
Post a Comment