കുമ്പള പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്. വിജിലൻസ് അന്യോഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം; എസ്.ഡി.പി.ഐ
കുമ്പള(www.truenewsmalayalam.com) :ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ട് ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്യോഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് SDPI കുമ്പള പഞ്ചായത്തു പ്രസിഡന്റ് നാസർ ബംബ്രാണ ആവശ്യപ്പെട്ടു.
ഇത്രയും വലിയ തുക ഒരു അക്കൗണ്ടന്റിനു സെക്രട്ടറിയും പ്രസിഡന്റും അറിയാതെ വക മാറ്റാൻ സാധിച്ചു എന്നതും
ദുരൂഹതയുളവാക്കുന്നതാണ്.
അധികാരത്തിലിരിക്കുന്നവർക്ക് സാമ്പത്തിക ക്രമക്കേട് അറിയാൻ സാധിച്ചില്ല എന്നതും വലിയ വീഴ്ചയാണ്. അക്കൗണ്ടന്റിനെ കൂടാതെ കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമാണോ എന്നും അന്യോഷിക്കേണ്ടതുണ്ട്.
സത്യസന്ധമായ അന്യോഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ വിജിലൻസ് നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ യോഗം ആവശ്യപ്പെട്ടു
പാർട്ടി സെക്രട്ടറി മുസമ്മിൽ ബദ്രിയ നഗർ സ്വാഗതം പറഞ്ഞു.യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ മൻസൂർ കുമ്പള, മൊയ്‌ദു കൊടിയമ്മ, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, ട്രഷർ നൗഷാദ് കുമ്പള എന്നിവർ സംബന്ധിച്ചു, ജോയിൻ സെക്രട്ടറി അഷ്‌റഫ് സിഎം നന്ദി പറഞ്ഞു.
Post a Comment