പൊട്ടി പൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടികിടന്ന് കാൽ നടയാത്ര ചെയ്യാൻ ദുരിതം
പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സിതാംഗോളി എട്ടാം വാർഡ് ഉൾപ്പെടുന്ന മരക്കാട് സി.എച്ച് നഗർ റോഡ് പൊട്ടി പൊളിഞ്ഞ് റോഡിൽ വലിയ കുഴി രൂപപെട്ടത് മൂലം മഴം വെള്ളം കെട്ടി നിന്ന് വാഹന യാത്ര ചെയ്യാനും കാൽനട യാത്ര പോലും കഴിയാത്ത അവസ്ഥയാണ്.
റോഡ് നന്നാക്കണമെ ന്നാവശ്യപ്പെട്ട് നിരവധി തവണ പുത്തിഗെ പഞ്ചായത്ത് അധികൃതരോടും, സിതാംഗോളി വാർഡിലെ ഗ്രാമസഭയിലും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇത് വരെയും ഇതിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല.
നൂറ് കണക്കിന് കുട്ടികളും മുതിർന്നവരും കടന്ന് പോകുന്ന റോഡ് എൻ ആർജി യിൽ ഉൾപ്പെടുത്തി പഞ്ചായത്തിൻ്റെ മറ്റ് വാർഡുകളിൽ റോഡ് വികസനം നടക്കുമ്പോൾ പ്രസ്തുത റോഡിലേക്ക് മാത്രം ഇത് വരെയും ഫണ്ട് അനുവദിക്കാത്തത് ppജനങ്ങളോടുള്ള വെല്ലുവിളിയാണ്.
പഞ്ചായത്ത് മെമ്പറുടെ ഭാഗത്ത് നിന്നും ഒരു ഇടപെടൽ പോലും നടത്താത്തതിൽ ഈ പ്രദേശത്തെ ജനങ്ങൾ വൻ പ്രധിഷേധത്തിലാണെന്ന് മുസ്ലിം ലിഗ് സിതാംഗോളി ശാഖ വൈസ് പ്രസിഡണ്ട് ഷെരീഫ് മരക്കാട് ആരോപിച്ചു.
പ്രശ്ന പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശരീഫ് മുന്നറിയിപ്പു നൽകി.
Post a Comment