മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ അടിസ്ഥാന സൗകര്യമായി, രോഗികളുടെ എണ്ണവും വർദ്ധിച്ചു; മുടങ്ങി കിടന്ന 30 ലക്ഷം രൂപയുടെ മരുന്നുമെത്തി
ഇതേ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മരുന്നു വാങ്ങാൻ നൽകിവരുന്ന തുകയും വർദ്ധിപ്പിച്ചു.2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപയാണ് മരുന്നിനായി വകവരുത്തിയത്. മരുന്ന് ആശുപത്രിയിൽ എത്തിട്ടിട്ടുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് മൂലം പെരുമാറ്റചട്ടം നില നിന്നിരുന്നതിനാൽ മരുന്ന് പർച്ചേസിംഗ് നടന്നിരുന്നില്ല. ഇതുമൂലം ഡിസ്പെൻസറിയിൽ മരുന്ന് ക്ഷാമവും ഉണ്ടായിരുന്നു. മരുന്ന് ഇന്നലെ മുതൽ എത്തിത്തുടങ്ങിയതോടെ ക്ഷാമത്തിന് പരിഹാരവുമായി.ഇനി സംസ്ഥാന സർക്കാർ ഫണ്ടു കൂടി മരുന്നിന് ലഭ്യമാക്കേണ്ടതുണ്ട്.
നാഷണൽ ആയുഷ് മിഷൻ്റെ മരുന്നും ലഭിക്കാറുണ്ട്. ജില്ലാ പഞ്ചായത്ത് ഈ വർഷം പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി 5 ലക്ഷം രൂപയുടെ മരുന്ന് അനുവദിച്ചിട്ടുണ്ട്.
കേരള- കർണാടക അതിഥി പ്രദേശങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ദിവസേന യൂനാനി ചികിത്സ തേടി മൊഗ്രാലിൽ എത്തുന്നത്. ദിവസേന 200 ഓളം ടോക്കനുകൾ കൊടുക്കുമെങ്കിലും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി പറയുന്നു.
തൊട്ടടുത്തു കിടക്കുന്ന മൊഗ്രാൽ ഗവർമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ചികിത്സ തേടി യൂനാനി ഡിസ്പെൻസറിയിൽ എത്തുന്നുണ്ട്.
പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തതും, ചികിത്സയിലൂടെ രോഗശാന്തി ലഭിക്കുന്നതുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. ഈ അടുത്തിടെയാണ് യൂനാനി ഡിസ്പെൻസറിക്ക് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആണ് കെട്ടിടോൽഘാടനം നിർവഹിച്ചത്.
ഹെൽത്ത് & വെൽനെസ്സ് സെന്ററിൽ ലാബ്,ഫിസിയോതെറാപ്പി, റെജിമെൻ തെറാപ്പി(ഹിജാമ,കപ്പിംഗ്,മസ്സാജ്,വെരിക്കോസ് വെയിനിനും,വെരിക്കോസ് അൾസറിനും ഫലപ്രദമായ ചികിത്സ )പാലിയേറ്റിവ് കെയർ എന്നീ സേവനങ്ങളും ലഭ്യമാണ്.
Post a Comment