ഞാറ്റുപാട്ടുപാടി വയലിലിറങ്ങി സ്ത്രീകളും,കുട്ടികളും, യുവാക്കളും: കുമ്പള ഗ്രാമപഞ്ചായത്ത് മൊഗ്രാൽ കെകെ പുറത്ത് സംഘടിപ്പിച്ച "മഴപ്പൊലിമ'' വേറിട്ടതായി
മൊഗ്രാൽ. നമ്മുടെ സംസ്ഥാനത്ത് അന്യം നിന്നു പോകുന്ന കൃഷിയും,കൃഷി രീതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കുമ്പള ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സിഡിഎസ്, അയൽക്കൂട്ടം സംയുക്തമായി മൊഗ്രാൽ കെകെപ്പുറം വയലിൽ സംഘടിപ്പിച്ച "ചേറ് ചോറാണ്'' കാർഷിക പുനരാവിഷ് കരണ ക്യാമ്പയിൻ "മഴപ്പൊലിമ ''വേറിട്ട കാഴ്ചയായി.
ഞാറ്റുപാട്ടുപാടി വയലിൽ ഇറങ്ങി സ്ത്രീകളും, കുട്ടികളും, യുവാക്കളും മഴപ്പൊലിമ ആഘോഷമാക്കി മാറ്റി. വയലിലെ ചെളിയിൽ നടന്ന ഫുട്ബോൾ മത്സരം,ഓട്ടമത്സരം, കസേരകളി, ബലൂൺ പൊട്ടിക്കൽ,ലെമൺ സ്പൂൺ എന്നിവ ശ്രദ്ധേയമായി. കലാകായിക മത്സരങ്ങൾക്ക് കെ കെപ്പുറം പ്രിയദർശിനി ക്ലബ്ബംഗങ്ങൾ നേതൃത്വം നൽകി.
പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കൃഷിയും കൃഷി രീതികളും എന്ന വിഷയത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ റഹ്മാൻ ആരിക്കാടി സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ കദീജ പികെ സ്വാഗതം പറഞ്ഞു. പ്രിയദർശിനി ക്ലബ് സ്ഥാപക അംഗം എംഎ മൂസ, കെഎസ് ശമീർ, സിഡിഎസ് വൈസ് പ്രസിഡണ്ട് ചന്ദ്രാവധി, ജനറൽ കൺവീനർ താഹിറ, മെമ്പർമാരായ ആയിഷ,ഖൈറു, മൈമൂന തുടങ്ങിയ കുടുംബശ്രീ എഡിഎസ് അയൽക്കൂട്ടം അംഗങ്ങൾ സംബന്ധിച്ചു.

Post a Comment