വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കളില്‍ നിന്ന് വില്പനക്കായെത്തിച്ച എം.ഡി.എം.എ കണ്ടെത്തി
കാസര്‍കോട്(www.truenewsmalayalam.com) : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കളില്‍ നിന്ന് വില്പനക്കായെത്തിച്ച എം.ഡി.എം.എ കണ്ടെത്തി.
ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗര്‍ സ്വദേശി നൂഹ്മാന്‍ (23), എറണാകുളം കോതമംഗലം സ്വദേശി ജോയല്‍ ജോസഫ് (23) എന്നിവരിൽ നിന്നാണ് 1.91 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെ ചൗക്കിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സക്ക് ശേഷം ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ജനറല്‍ ആസ്പത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വെച്ച് കാസര്‍കോട് എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദേഹപരിശോധന നടത്തിയപ്പോഴാണ് നുഹ്മാന്റെ കൈവശം 1.18 ഗ്രാം എം.ഡി.എം.എയും ജോയലിന്റെ കൈവശം 0.73 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയത്.
Post a Comment