കൊക്കച്ചാൽ വാഫി കോളജ് കെട്ടിടോദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും ജൂലൈ 8ന്
കുമ്പള(www.truenewsmalayalam.com) : മമ്മുഞ്ഞി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കൊക്കച്ചാൽ ഉമറലി ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാദമി വാഫി കോളജിന് പുതുതായി നിർമിച്ച അക്കാദമിക് ബ്ലോകിൻ്റെ ഉദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും ജൂലൈ എട്ട് തിങ്കളാഴ്ച രാവിലെ 11ന്
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2012 ൽ പ്രവർത്തനം ആരംഭിച്ച വാഫി കോളജിൻ്റെ ആദ്യ സനദ് ദാനം വിപുലമായ പരിപാടികളോടെ അടുത്ത വർഷംനടക്കും.
ഏഴു ബാച്ചുകളിൽ നിന്നായി പഠനം പൂർത്തിയാക്കിയ 130 ഓളം യുവ പണ്ഡിതർക്ക് പരിപാടിയിൽ സനദ് കൈമാറും.
കോളജിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ചിങും അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.
കോളജ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ അധ്യക്ഷനാകും.
എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയാകും.
ട്രസ്റ്റ് ജനറൽ സെസക്രട്ടറി എം. എസ് ഖാലിദ് ബാഖവി സ്വാഗതം പറയും.കെ.എം അബ്ദുൽ റഹിമാൻ കൊക്കച്ചാൽ നന്ദി പ്രകാശിപ്പിക്കും.
മത-രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ എം.എസ് ഖാലിദ് ബാഖവി, മാനേജിങ് ട്രസ്റ്റി അഗങ്ങളായ അഹമദ് കുഞ്ഞി ഹാജി, ഹൈദർ വളപ്പ്, അധ്യാപകൻ ഉനൈസ് എന്നിവർ സംബന്ധിച്ചു.
Post a Comment