സൗത്ത് ഇന്ത്യൻ ബാങ്ക് മൊഗ്രാൽ ബ്രാഞ്ച് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം; പോലീസ് അന്വേഷിക്കുന്നു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ടൗണിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം, കുമ്പള പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച പുലർച്ചെ 3:30 ഓടെയാണ് സംഭവം, എടിഎം മെഷീൻ തകർക്കുന്നതിനിടയിൽ അലാറം മുഴങ്ങിയതോടെയാണ് കവർച്ചാ സംഘം രക്ഷപ്പെട്ടത് എന്ന് സംശയിക്കുന്നു.
പെട്രോളിങ്ങിന് എത്തിയ പോലീസ് സംഘം അലാറം മുഴങ്ങുന്നത് കേട്ട് ബാങ്കിന് സമീപത്ത് എത്തുമ്പോഴേക്കും കവർച്ചാ സംഘം രക്ഷപ്പെട്ടിരുന്നു.
ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, എസ് ഐ കെ. ശ്രീജേഷ് എന്നിവർ സംഭവസ്ഥലത്ത് എത്തി.
മുഖംമൂടി ധരിച്ചാണ് സംഘം എത്തിയത്, ഇന്ന് രാവിലെ പോലീസ് നായയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Post a Comment