JHL

JHL

കാസറഗോഡ് പോലീസിന്റെ ആദ്യ ലോഡ് വയനാട് സ്വീകരിച്ചു


കാസറഗോഡ്(www.truenewsmalayalam.com) : ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള വെള്ളവും ഭക്ഷണവും നിറച്ച ആദ്യ ലോറി വയനാട് സ്വീകരിച്ചു.

 കാസറഗോഡ് നാർകോട്ടിക് സെൽ DYSP എസ് ചന്ദ്രകുമാറിന്റെയും കാസറഗോഡ് സൈബർ പോലീസ് ഇൻസ്‌പെക്ടർ അനൂബ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ആദ്യ ലോഡ് സ്വീകരിച്ചത്.

 ഇവ ഗവ: U P സ്കൂൾ കോട്ടനാട്, St. സെബാസ്റ്റ്യൻ ഹാൾ കപ്പംകൊള്ളി, വയനാട് ജില്ലാ പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 

ജൂലൈ 31 നായിരുന്നു കാസറഗോഡ് നിന്നും ലോഡ് പുറപ്പെട്ടത്. ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി IPS, അഡീഷണൽ SP പി ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളവും ഭക്ഷണവും ശേഖരിച്ചതും വയനാടേക്ക് കയറ്റി അയച്ചതും.


No comments