JHL

JHL

മൊഗ്രാൽ - പേരാൽ കണ്ണൂർ പിഡബ്ല്യുഡി റോഡ്; വെള്ളം ഒഴുകി ചളിയങ്കോട് റോഡിന്റെ കരയിടിഞ്ഞത് വാഹന ഗതാഗതത്തിന് തടസ്സമാകുന്നു, ഇന്റർലോക്ക് സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ


മൊഗ്രാൽ(www.truenewsmalayalam.com) : മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണം നടക്കാത്തത് കൊണ്ട് ഓവുചാലുകൾ മൂടപ്പെട്ട കിടക്കുന്നതിനാൽ മൊഗ്രാൽ -പേരാൽ കണ്ണൂർ പിഡബ്ല്യുഡി റോഡിൽ മിക്ക ഇടങ്ങളിലും മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ. റോഡിലൂടെയുള്ള മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ കര ഇടിഞ്ഞത് വാഹന ഗതാഗത്തിന് തടസ്സമാ വുന്നതായി പരാതി.

മൊഗ്രാൽ ചളിയങ്കോട് വളവിൽ വലിയതോതിൽ റോഡിന്റെ കരയിടിഞ്ഞതാണ് ഗതാഗത തടസ്സത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന തീവ്ര മഴയിലാണ് റോഡിന് ഈയൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്.

 മഴയ്ക്ക് ശമനമുണ്ടായാൽ റോഡിന് ഇരുവശങ്ങളിലുമായി കോൺക്രീറ്റ് ചെയ്യുകയോ, ഇന്റർലോക്ക് സംവിധാനം ഒരുക്കുകയോ വേണമെന്നാണ് യാത്രക്കാരുടെയും, വാഹന ഉടമകളുടെയും ആവശ്യം.

 ഇരുഭാഗങ്ങളിൽ നിന്നായി വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ കരയിടിഞ്ഞത് കാരണം വാഹനങ്ങൾ ഒതുക്കി നിർത്താൻ ആവുന്നില്ലെന്ന് വാഹന ഉടമകൾ പറയുന്നു. ഇത് മൂലം ഇവിടെ ഗതാഗത തടസ്സത്തിന് കാരണമാകുന്നുമുണ്ട്.

 ഇതുവഴി  നിരവധി ടൂറിസ്റ്റ് ബസുകളും, കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിയുമൊക്കെ ഓടുന്നുണ്ട്.അതുകൊണ്ടുതന്നെ യുദ്ധ കാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments