ജി ഐ ഒ ജില്ലാ സമ്മേളന പ്രഖ്യാപനം
കാസർഗോഡ്(www.truenewsmalayalam.com) :ജി ഐ ഒ വിന്റെ നാല്പതാം വാർഷികതൊടാനുബന്ധിച്ച് "ഇസ്‌ലാം:വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം" എന്ന തലകെട്ടിൽ നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ജി ഐ ഒ കേരള വൈസ് പ്രസിഡന്റ് നഫീസ തനൂജ നിർവഹിച്ചു.
ഒക്ടോബർ 27,ഞായറാഴ്ച കുമ്പളയിൽ വെച്ചാണ് ജില്ലാ സമ്മേളനം.
ജി ഐ ഒ കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഇബാദ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് ജാസ്മി സമ്മേളന പ്രമേയം വിഷദീകരിച്ചു സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി പി എസ് അബ്‌ദുല്ലാഹ് കുഞ്ഞി മാഷ്, വനിതാ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി ഷമീറ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അദ്നാന് മഞ്ചേശ്വർ, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഷിബിൻ റഹ്മാൻ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സഈദ് ഉമർ പരിപാടി സമാപിച്ചു കൊണ്ട്സംസാരിച്ചു.
ജില്ലാ സമ്മേളന കൺവീനർ ഉമ്മു അസ്ര സ്വാഗതവും അസിസ്റ്റന്റ് കൺവീനർ മറിയം ലുബൈന നന്ദിയും അറിയിച്ചു.
Post a Comment