JHL

JHL

കുമ്പളയിൽ അനിയന്ത്രിതമായ പാർക്കിംഗ്; ഗതാഗത തടസ്സം നിത്യ സംഭവം

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ അനിയന്ത്രിതമായ പാർക്കിംഗ് കാരണമുള്ള ഗതാഗത തടസ്സം നിത്യ സംഭവം. ദേശീയപ്പാത  നിർമ്മാണ ജോലികൾക്കിടയിൽ ജംഗ്ഷനിൽ കിട്ടിയ സ്ഥലത്തൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിന് കാരണമാവുന്നത്.

 തലപ്പാടി-കാസറഗോഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുമ്പള ടൗണിൽ പ്രവേശിക്കുന്നതും, വാഹനങ്ങൾ കാസറഗോഡ് ഭാഗത്തേക്ക് നേരെ പോകുന്നതും, ബസ് സ്റ്റാൻഡിൽ നിന്ന് ബസ്സുകൾ തലപ്പാടി-മംഗ്ളൂരു-കാസറഗോഡ് ഭാഗത്തേക്ക് പോകുന്നതുമെല്ലാം വലിയ ഗതാഗത തടസ്സത്തിന് കാരണമാകുന്നു.

ബസ് സ്റ്റാൻഡിൽ പോലീസ് ഉണ്ടാകാറുണ്ടെങ്കിലും ജംഗ്ഷനിൽ ഉണ്ടാകുന്ന ട്രാഫിക് തടസ്സം നീക്കാൻ പോലീസ് എത്താറില്ല.
 ദേശീയപാത  നിർമ്മാണ ജോലികൾ തീരാൻ ഇനിയും മാസങ്ങളെടുക്കും. അത് വരെ ഈ ഗതാഗതതടസ്സം സഹിക്കേണ്ടി വരുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.



No comments