ദുബൈ - മലബാർ കലാ സാസ്കാരിക വേദി മെഡിക്കൽ ബെഡ് നൽകി
കുമ്പള(www.truenewsmalayalam.com) : ജീവ കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി കാൽ നൂറ്റാണ്ടിലേറെ കാലമായി ദുബൈയിലും നാട്ടിലും പ്രവർത്തിച്ച് വരുന്ന ദുബൈ മലബാർ കലാ സാസ്കാരിക വേദി കുമ്പളയിലെ നിർധന കിടപ്പ് രോഗിക്ക് സാന്ത്വനം കൈതാങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി, മെഡിക്കൽ ബെഡ് വിതരണം ചെയ്തു.
'കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ ബി എൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു യൂസുഫ് ഉളുവാർ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടി എ കെ ആരിഫ് വിതരണോത്ഘാടനം നിർവഹിച്ചു കുമ്പള പഞ്ചായത്ത് ഗഫൂർ എരിയാൽ മുഖ്യാഥിതി യായിരുന്നു.
ടിം എം ശുഹൈബ് മൊഗ്രാൽ, കെ വി യൂസഫ്, സിദ്ധീഖ് ദണ്ഡ ഗോളി ,അഷ്റഫ് കൊടിയമ്മ, എ മൊയ്തീൻ കുഞ്ഞി ഹാജി,എം ജി എ റഹ്മാൻ,മൊയ്തീൻ അസീസ്, അഷ്റഫ് കോയിപ്പാടി, ഹസൈനാർ കടപ്പുറം, എബി ഹനീഫ്, ഹുസൈൻ ഉളുവാർ , എന്നിവർ സംബന്ധിച്ചു.
Post a Comment