JHL

JHL

സ്കൂൾ റോഡിന്റെ തകർച്ചയും, വെള്ളക്കെട്ടും; വിദ്യാർത്ഥികൾക്ക് ദുരിതം


മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പിഡബ്ല്യുഡി റോഡിന്റെ തകർച്ചയും, വെള്ളക്കെട്ട് മൂലവും വിദ്യാർത്ഥികൾക്ക് നടന്നു പോകാൻ പറ്റാത്ത അവസ്ഥ. 

മൊഗ്രാൽ ടൗണിൽ അടിപ്പാതയിലൂടെ സ്കൂളിലേക്ക് നടന്നുപോകുന്ന പിഡബ്ല്യുഡി സ്കൂൾ റോഡാണ് തകർന്നിരിക്കുന്നത്. 

തിരക്കേറിയ റോഡാ യതിനാൽ വാഹനങ്ങൾ വരുമ്പോൾ ചെളിവെള്ളം വിദ്യാർത്ഥികളുടെ യൂണിഫോമിലേക്കും, തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് തെറിച്ചു വീഴുന്നത്. ഇത് വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതിന് കാരണമാവുന്നുവെന്നാണ് പരാതി.

 ദേശീയപാത സർവീസ് റോഡിന് സമീപം ഓവു ച്ചാൽ ഉയരത്തിൽ നിർമ്മിച്ചതാണ് പിഡബ്ല്യുഡി സ്കൂൾ റോഡിൽ വെള്ളക്കെട്ടിനും, റോഡ് തകർച്ചയ്ക്കും കാരണമായത്. 

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് 200 മീറ്റർ കോൺക്രീറ്റ് ചെയ്ത് വെള്ളം ഓവു ചാലിലൂടെ ഒഴുകുന്ന വിധത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് വിദ്യാർത്ഥികളും, നാട്ടുകാരും ആവശ്യപ്പെടുന്നു.

No comments