മൊഗ്രാൽ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ; ൽ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ വേണം - പിടിഎ-എസ് എം സി വാർഷിക ജനറൽ ബോഡിയോഗം
മൊഗ്രാൽ(www.truenewsmalayalam.com) : അവഗണന നേരിടുന്ന മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി- വിഎച്ച്എസ്ഇ വിഭാഗത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ വേണമെന്ന് സ്കൂൾ പിടിഎ-എസ്എംസി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
പഴകി ദ്രവിച്ച ക്ലാസ് മുറികളിലാണ് ഇപ്പോൾ ക്ലാസുകൾ നടന്നുവരുന്നത്. ആവശ്യത്തിന് ബെഞ്ചും ഡസ്ക് പോലുമില്ലാതെയാണ് ക്ലാസുകൾ നടത്തിക്കൊണ്ടുപോകുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നും വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
എസ് എം സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, മദർ പിടിഎ പ്രസിഡണ്ട് നജുമുന്നിസ, ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എം എ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞ് നടുപ്പളം,സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ എന്നിവർ ആശംസകൾ നേർന്നു.
പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി തസ്നി ടീച്ചർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പിടിഎ, അഷ്റഫ് പെർവാഡ്(പ്രസി:)
ലത്തീഫ് കൊപ്പളം(വൈസ് പ്രസി:)
എസ്എംസി:ആരിഫ് ടിഎം (ചെയർമാൻ)
നജീമുന്നിസ (വൈസ് ചെയർപേഴ്സൻ).
Post a Comment