JHL

JHL

ഇൻലാൻ്റ് ടൂറിസത്തിൻ്റെ സാധ്യതകൾ തേടി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ആരിക്കാടിയിൽ


കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിലെ പ്രകൃതി രമണിയമായ ഇൻലാൻഡ് ടൂറിസത്തിന് സസ്റ്റിനേഷൻ പോയിൻ്റുകൾ മനസ്സിലാക്കുന്നതിന് ആരിക്കാടി ഭൂപ്രകൃതിയിലൂടെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്  പ്രതിനിധികൾ സന്ദർശനം നടത്തി.

ഹൈവേ പാഥയോരത്ത് പച്ച പുതപ്പണിഞ്ഞ് തലയുയർത്തി നിൽക്കുന്ന ആരിക്കാടി കോട്ടയും ദൃശ്യഭംഗിയാൽ പുഴയും, പുഴയോരത്തും പടർന്ന് പന്തലിച്ച് പ്രകൃതിയുടെ കാവലായി നിൽക്കുന്ന കണ്ഡൽകാടുകളും, കായിക വിനോദങ്ങളിലു, സാഹ്യാന സന്ദർശകരുടെയും പറുദീസയായ മനോഹരമായ തീരത്തിൻചാരെ നിലകൊള്ളുന്ന പുൽമാഡ് മൈതാനവും, പൂർവ്വകരുടെ തിരുശേഷിപ്പുകൾക്ക് ഇന്നും അടയാളമായി നിലകൊള്ളുന്ന 750 വർഷം പഴക്കമുള്ള ബറാത്ത പള്ളിയും, ഇളം മാരുതൻ്റെ ലാളനയേറ്റ് കിടക്കുന്ന പച്ച തടാകം പോലെ നീണ്ടു കിടക്കുന്ന ബംബ്രാണ ബയലും ഒക്കെ അവരുടെ സന്ദർശനത്തിൽ കൂട്ടി ചേർത്തു.

ബ്ലോക്ക് പ്രസിഡന്റ് സൈമ സിഎ, ബി ഡി ഒ വിജു വി.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഹനീഫ പാറ, ജയിംസ് സി.വി,  കുമ്പള പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ആരിക്കാടി,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ അഷറഫ്, കെ.പീതാംബരൻ പി , ജി ഇ ഒ സുജിത്ത്കുമാർ, സെക്രട്ടറി  വിരാജ് തമ്പുരാൻ,   അസി സെക്രട്ടറി കലേഷ് കുമാർ,  ഷാനി ബ് ജാൻ ,     അബ്ദുൽ റഊഫ് , മാധ്യമ പ്രവർത്തകൻ കെഎം അബ്ബാസ്,  എം പി ഖാലിദ് , മുഹമ്മദ് കുഞ്ഞി,  മൊയ്തീൻ അസിസ് കെ എം , അഷ്‌റഫ് സിറാങ്ക്, അബ്ബാസ് മടിക്കേരി, സിനാൻ ആരിക്കാടി തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.


No comments