മുൻ കോൺഗ്രസ് നേതാവ് കെഎംഎ ഹമീദ് മൊഗ്രാൽ അന്തരിച്ചു
ഉപ്പള(www.truenewsmalayalam.com) : മുൻ ഡിസിസി അംഗവും മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന കെഎംഎ ഹമീദ് മൊഗ്രാൽ(78) അന്തരിച്ചു. ഉപ്പള കുക്കാറിൽ മകളുടെ വസതിയിൽ ഇന്ന് ഉച്ചയോടെയാ യിരുന്നു അന്ത്യം.
കുമ്പളയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു കെഎംയെ ഹമീദ് മൊഗ്രാൽ.അന്തരിച്ച കോൺഗ്രസ് നേതാക്കളായ ഐ രാ മറൈയുടെയും,പി ഗംഗാധരൻ നായരുടെയും വിശ്വസ്തനായി അറിയപ്പെട്ടു.
പരേതയായ സക്കീനയാണ് ഭാര്യ. മക്കൾ ഫായിസ,റഹീല. മരുമക്കൾ ഹാഷിം പാറപ്പള്ളി കാഞ്ഞങ്ങാട്, ഹമീദ് കുക്കാർ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഗഫൂർ അംഗടിമുഗർ, അഹമ്മദ് കോരിക്കാർ(ആമുച്ച), മുൻ കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ഹാജി എ എം മൊഗ്രാൽ. ബീഫാത്തിമ.
മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ കടവത്ത് പുതിയ പള്ളി പരിസരത്ത് കബറടക്കം. നിര്യാണത്തിൽ കുമ്പള, ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി, കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.
Post a Comment