സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ഉപ്പളയിൽ ലീഡേഴ്‌സ് മീറ്റ് നടത്തി
ഉപ്പള(www.truenewsmalayalam.com) : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള റേഞ്ച് ബീ സ്മാർട്ട് ലീഡേഴ്‌സ് അക്കാദമി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഉപ്പള കുന്നിൽ മഹല്ല് സിക്രട്ടറി ലത്തീഫ് അറബി പതാക ഉയർത്തി. എസ് കെ ജെ എം പ്രസിഡന്റ് ഇസ്മായിൽ മുസ്‌ലിയാർ പ്രാർത്ഥന നടത്തി. എസ് കെ എം എം എ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പള്ളം അധ്യക്ഷ പ്രസംഗം നടത്തി. ഉപ്പള കുന്നിൽ മഹല്ല് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഉത്ഘാടനം ചെയ്തു. B സ്മാർട്ടും വിഷൻ 25 ഉം എന്ന വിഷയത്തിൽ റഷീദ് മാസ്റ്റർ ബെളിഞ്ചവും, മദ്രസ മാനേജുമെന്റും ഉത്തരവാദത്വവും എന്ന വിഷയത്തെ ആസ്പദമാക്കി അലി ഹുസൈൻ ഷൌക്കത്ത് ബാഖവിയും ക്ലാസ്സ് എടുത്തു. ഉപ്പള കുന്നിൽ ഖത്തീബ് ഖലീൽ റഹ്മാൻ ദാരിമി, മുദരിസ് സലീം ഫൈസി ഇർഫാനി, മുഫതിഷ് റഷീദ് മുസ്‌ലിയാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി കടമ്പാർ, ഉപ്പള കുന്നിൽ ട്രഷറർ ഇബ്രാഹിം ഹാജി മണ്ണാട്ടി, എസ് കെ ജെ എം റേഞ്ച് സിക്രട്ടറി നൗഷീഫ് മൗലവി, ടി എ മൂസ,എസ് കെ എം എം എ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഉപ്പള ഗേറ്റ് പ്രസംഗിച്ചു. മദ്രസ മാനേജുമെന്റ് ട്രഷറർ എം എ സലീം നന്ദിയും പറഞ്ഞു
Post a Comment