JHL

JHL

സഹകരണ ബാങ്ക് പെർവാഡ് ബ്രാഞ്ചിൽ കവർച്ച ശ്രമം


കുമ്പള(www.truenewsmalayalam.com) : കുമ്പള സർവീസ് സഹകരണ ബാങ്ക് പെർവാർഡ് ശാഖയിൽ കവർച്ചാ ശ്രമം. 

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം, കെട്ടിടത്തിന്റെ സൈഡിലുള്ള ജനൽ കമ്പികൾ മുറിച്ചുമാറ്റി യാണ് കവർച്ചാസംഘം അകത്തുകടന്നത്. 

പോലീസ് നായ മണം പിടിക്കാതിരിക്കാനായി ബാങ്കിൻറെ അകത്തും പുറത്തുമായി മുളകുപൊടി വിതറിയിട്ടുണ്ട്.

കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, എസ് ഐ മാരായ കെ ശ്രീജേഷ്, പി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

No comments