JHL

JHL

ബന്തിയോട്ട് സ്വകാര്യ ആശുപത്രി ഹോസ്റ്റലിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

ബന്തിയോട് : ബന്തിയോട്ട്  സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 കൊല്ലം തെന്മല സ്വദേശിനി ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സ്  സ്മൃതി (20) ആണ് മരിച്ചത്. 

ആശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി  കഴിഞ്ഞു  റൂമിൽ വന്ന ശേഷമാണു ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. ഷാൾ ഉപയോഗിച്ചാണ് തൂങ്ങിയത്.


No comments