JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷന് സമീപം പ്ലാസ്റ്റിക് കത്തിക്കുന്നു; യാത്രക്കാർ പുക ശ്വസിച്ചു വേണം സ്റ്റേഷനിൽ ട്രെയിനിന് കാത്തിരിക്കാൻ


കുമ്പള(www.truenewsmalayalam.com) : ജനങ്ങൾ ഇപ്പോഴും പല വിഷയങ്ങളിലും ബോധവന്മാരല്ല എന്നതിന് തെളിവാണ് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഉയർന്നു വരുന്ന വിഷപ്പുക.

 പ്ലാസ്റ്റിക് വലിച്ചെറിയുന്നതും,, കത്തിക്കുന്നതുമൊ ക്കെ വലിയ ശിക്ഷാനടപടികളാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചു വരുന്നത്. നഗരസഭയും, ഗ്രാമപഞ്ചായത്തുകളും, എൻഫോസ്മെന്റ് സ്ക്വർഡ്മൊക്കെ വലിയ പിഴകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഈ വിഷയത്തിൽ ചുമത്തി കൊണ്ടിരിക്കുന്നതും. എന്നിട്ടും മാലിന്യം വലിച്ചെറിയുന്നതും, കത്തിക്കുന്നതും തുടരുകയാണ്.

 ദിവസേന ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. വിഷപ്പുക ശ്വസിച്ചു വേണം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കാൻ. ഇവിടേക്ക് ആരും എത്തില്ലെന്ന തിരിച്ചറിവാണ് പ്ലാസ്റ്റിക് കത്തിക്കുന്നവർക്കുള്ളത്.

 ആമയിഴഞ്ചൻ തോടിലെ വിഷയത്തിൽ മാലിന്യം വലിച്ചെറിയുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നു. ഇത്തരം ആളുകളെ വെറുതെ വിടരുതെന്നും കോടതി ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് ചിലർക്കുള്ളത്. പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



No comments