വയനാടിനായുള്ള സ്വകാര്യ ബസ്സുടമകളുടെ കാരുണ്യ യാത്ര; കുമ്പളയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു
കുമ്പള(www.truenewsmalayalam.com) : പ്രകൃതിക്ഷോഭത്തിൽ പാടെ തകർന്ന വയനാട്ടിലെ ദുരിതബാധിതർക്കായി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സ്വകാര്യ ബസ്സുടമകൾ കാരുണ്യ യാത്ര നടത്തി. ജില്ലയിൽ സ്വകാര്യ ബസുകളുടെ ഓട്ടം വയനാടിനുള്ളതാണ്.
ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും വേണ്ടെന്ന് വച്ചാണ് ബസ്സുട മകൾ കാരുണ്യ യാത്ര നടത്തിയത്.
വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് ബസ്സുടമകൾ ഈ കാരുണ്യ യാത്ര നടത്തുന്നതെന്നും ടിക്കറ്റ് നിരക്കിലുപരി യാത്രക്കാർ നല്ലൊരു തുക നൽകി വയനാടിന്റെ പുനർനിർമ്മാണത്തിനായി കാരുണ്യ യാത്രയ്ക്കൊപ്പം നിൽക്കണമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അഭ്യർത്ഥിച്ചു.
കുമ്പളയിൽ കാരുണ്യ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ആയിഷ ബസ് ഉടമ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വിട്ടൽ ഷെട്ടി മഹാ ലക്ഷ്മി,ഇബ്രാഹിം സഫർ, ജാഫർ വിപി,സൂഫി ഗസൽ, അബ്ദുല്ല മൊഗ്രാൽ, ഹക്കീം സഫർ, എംഎ മൂസ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
Post a Comment