പൊറുതിമുട്ടി വിദ്യാർത്ഥികളും, രോഗികളും, വ്യാപാരികളും, പ്രവാസികളും; ഉപ്പളയിലെ ഗതാഗത സ്തംഭനം - കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
ഉപ്പള(www.truenewsmalayalam.com) : ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാ ണ് ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള ദേശീയപാത നിർമ്മാണമെന്നാണ് പരക്കെ ആക്ഷേപം.
ഇതിനെതിരെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയപാർട്ടികളും ഇതിനകം വലിയ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു.
ആരിക്കാടി-ബന്ദിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗൺ കടന്ന് കിട്ടാൻ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേ റെയാണ്.ഇത്രയും വലിയ ഗതാഗത തടസ്സം നേരിടുമ്പോഴും ഉപ്പളയിലെ പോലീസ് ഹൈഡ് പോസ്റ്റ് നോക്കുകുത്തിയായി നിൽക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ടിക്കറ്റ് നിരക്കിൽ കെഎസ്ആർടിസി ബസുകളിൽ ഇള വില്ലാത്തത് കൊണ്ട് വിദ്യാർത്ഥികൾ സ്വകാര്യ ബസുകളെ ആശ്രയിച്ചു വേണം യാത്ര ചെയ്യാൻ. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ നാലുമണിക്ക് സ്കൂൾ വിട്ടാൽ ഗതാഗത തടസ്സം മൂലം വീട്ടിലെത്തുന്നത് രാത്രി 8 മണിയോടെ. ഇത് രക്ഷിതാക്കളിൽ ഉണ്ടാക്കുന്ന ആശങ്ക വലുതാണ്.
രോഗികൾക്ക് ആംബുലൻസിലായാലും ബസ്സിലായാലും ഗതാഗത തടസ്സം മൂലം യാത്ര വൈകുന്നതും, സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതും രോഗികളുടെ ജീവന് ഭീഷണിയാവുന്നുണ്ട്.
പ്രവാസികളുടെയും വരവും മടക്കയാത്രയും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സമയത്തിന് മംഗളൂരു എയർപോർട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
അതുപോലെതന്നെയാണ് മംഗലാപുരത്തെ കച്ചവട ആവശ്യങ്ങൾക്ക് ആ ശ്രയിക്കുന്ന വ്യാപാരികൾക്കും, കോളേജുകളിൽ പോകേണ്ട വിദ്യാർത്ഥികൾക്കും സമയനഷ്ടം ഏറെ ദുരിതമുണ്ടാക്കുന്നുവെന്ന് വ്യാപാരികളും, വിദ്യാർത്ഥികളും പറയുന്നു.
ഇത്തരത്തിൽ ഗൗരവമേറിയ പരാതികൾ ഉയർന്നു വന്നിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് നിർമ്മാണ കമ്പനി അധികൃതരെന്ന് കുമ്പളമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി പറഞ്ഞു. പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുഎൽസിസി ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് രവി പൂജാരി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post a Comment