JHL

JHL

നാടെങ്ങും രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ നാടെങ്ങും  ആഘോഷിച്ചു.മൊഗ്രാൽ ഗാന്ധി നഗറിൽ വാർഡ് മെമ്പർ കൗലത്ത് ബീബി പതാക ഉയർത്തി. മൊഗ്രാൽ മീലാദ് നഗറിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പതാക ഉയർത്തി. മൊഗ്രാൽ ടൗണിൽ ദേശീയവേദി ഗൾഫ് പ്രതിനിധി ഹമീദ് സ്പിക്ക് പതാക ഉയർത്തി.

 മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പതാക ഉയർത്തി. മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസ് പരിസരത്ത് വ്യവസായ പ്രമുഖൻ കെ എം അബ്ദുള്ളകുഞ്ഞി പതാക ഉയർത്തി. മൊഗ്രാൽ വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ പതാക ഉയർത്തി. എം എസ് മൊഗ്രാൽ സ്മാരക ലൈബ്രറി പരിസരത്ത് സിദ്ധീഖ് അലി മൊഗ്രാൽ പതാക ഉയർത്തി.

 മൊഗ്രാൽ ഹയാത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പ്രസിഡണ്ട്  അബ്ദുള്ളകുഞ്ഞി സ്പിക് പതാക ഉയർത്തി. മൊഗ്രാൽ കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ സിദ്ധീഖ് അലി മൊഗ്രാൽ പതാക ഉയർത്തി.


മൊഗ്രാൽ കടപ്പുറം സിറാജുൽ ഉലൂം മദ്രസ പരിസരത്ത് പ്രസിഡണ്ട്‌ ലത്തീഫ് കൊപ്പളം പതാക ഉയർത്തി.മൊഗ്രാൽ മുഹ്യദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് പ്രസിഡന്റ് അഡ്വ:സക്കീർ അഹമദ് പതാക ഉയർത്തി. മൊഗ്രാൽ എവർഷൈൻ കോളേജ് പരിസരത്ത് എ എം സിദ്ദീഖ് റഹ്മാൻ പതാക ഉയർത്തി.

 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കലാകായിക മത്സരങ്ങളും, ആദരിക്കൽ ചടങ്ങുകളും, വിദ്യാർത്ഥികൾക്കുള്ള അനുമോദനങ്ങളും സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ മധുര പലഹാര വിതരണവും നടത്തി.


No comments