JHL

JHL

ദുരന്തം അരികെ - മൊഗ്രാൽ പാലം അപകടാവസ്ഥയിലെന്ന് യാത്രക്കാരും, ഡ്രൈവർമാരും; ബലക്ഷയം പരിശോധിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(www.truenewsmalayalam.com) :  ഏകദേശം നൂറുവർഷം പഴക്കമുള്ളതും, ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതുമായ ദേശീയപാതയിലുള്ള മൊഗ്രാൽ പാലം അപകടാവസ്ഥയിലാ ണെന്ന് യാത്രക്കാർ.

 ദുരന്തം സംഭവിക്കുന്നതിന് മുമ്പ് പാലത്തിന്റെ ബലക്ഷയം ദേശീയപാത അതോറിറ്റിയുടെ ഉയർന്ന ഉദ്യോഗസ്ഥസംഘം പരിശോധിക്കണമെന്ന് മൊഗ്രാൽ ദേശീയവേദിയും.

 കാലവർഷം തുടങ്ങിയത് മുതൽ ടാറിങ്ങും കോൺക്രീറ്റും ഇളകിയും, മഴവെള്ളം കെട്ടിക്കിടന്നും, പാലത്തിൽ വൻ കുഴികൾ രൂപപ്പെട്ടും പാലത്തിലൂടെയുള്ള ഗതാഗതം ദുഷ്കരമാണ്. 

പാലത്തിലൂടെ വലിയ ചരക്ക് വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ ശബ്ദവും, കുലുക്കവും അനുഭവപ്പെടുന്നതായി യാത്രക്കാരും, ഡ്രൈവർമാറും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

 ഒരു ദുരന്തത്തിന് കാത്തിരിക്കാതെ പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 ദേശീയപാതയിൽ ഇവിടെ പുതിയ പാലത്തിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. 

ഇത് എത്രയും പെട്ടെന്ന് തുറന്നു കൊടുക്കാനും ദേശീയപാത നിർമ്മാണ കമ്പനി അതികൃതർ നടപടി സ്വീകരിക്കണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.


No comments