JHL

JHL

വയനാടിന്റെ നൊമ്പരമറിയാത്ത ബാങ്കുകളുടെ പ്രവർത്തനാനുമതി നിഷേധിക്കണം; മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(www.truenewesmalayalam.com) : സർക്കാറിൽ നിന്നും, പൊതുസമൂഹത്തിൽ നിന്നും വയനാട്ടിലെ ദുരിതബാധിതർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിൽ നിന്ന് ബാങ്കുകൾ വായ്പാതുക തിരിച്ചുപിടിച്ച നടപടി മനുഷ്യത്വമി ല്ലായ്മയാണെന്ന് മൊഗ്രാൽ ദേശീയവേദി.

ഇത്തരം ബാങ്കുകളുടെ പ്രവർത്തനം ദുരന്ത മേഖലയിൽ തുടരണമോ എന്ന് സർക്കാർ പുന:പരിശോധിക്കണമെന്നും ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യുമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും സഹായ ഹസ്തങ്ങളിൽ ദുരിതബാധിതർ പ്രതീക്ഷ അർപ്പിച്ചു നിൽക്കുന്ന വേളയിൽ ദുരിതബാധിതർക്ക് ബാങ്കുകളിൽ നിന്ന് ഇത്രയും വലിയൊരു ക്രൂരത ഉണ്ടായത് നിസ്സാരമായി കാണരുതെന്നും യോഗം ആവശ്യപ്പെട്ടു.

 കേരളത്തിന്റെ ചരിത്രത്തിൽ സമാനത ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. കാലമെത്ര പിന്നിട്ടാലും ഉരുൾപൊട്ടലിന്റെ അഘാതത്തിൽ നിന്ന് മുക്തമാവുക എന്നത് എളുപ്പമല്ല. അവരുടെ മുന്നോട്ടുള്ള വഴികളിലെ മാർഗ്ഗ തടസ്സങ്ങൾ നീക്കി കൊടുത്തു വേണം അവരെ സഹായിക്കാൻ.  അതിന് പകരം അവരെ പ്രയാസപ്പെടുത്തുന്നതാണ് ബാങ്കുകളുടെ നടപടിയെന്നും യോഗം അഭിപ്രായപ്പെട്ടു.

 വയനാടിനൊപ്പം നിൽക്കാനും 51.000രൂപ ദുരിതാശ്വാസ ഫണ്ട് നൽകാനും യോഗം തീരുമാനിച്ചു. ഇതിനായി സ്വരൂപിച്ച 51,000 രൂപയുടെ ചെക്ക്  പ്രസിഡണ്ട് വിജയകുമാർ,ട്രഷറർ എച്ച് എം കരീമിന് കൈമാറി. തുക ബന്ധപ്പെട്ടവർക്ക് കൈമാറും.

ചടങ്ങിൽ സെക്രട്ടറി റിയാസ് കരീം, വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പെർവാഡ്, അബ്ദുള്ളക്കുഞ്ഞ് നട് പ്പളം, ജോയിന്റ് സെക്രട്ടറിമാരായ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്,ബിഎ മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.



No comments