JHL

JHL

തലപ്പാടിയിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു

 


തലപ്പാടി(www.truenewsmalayalam.com) : തലപ്പാടിയിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു, പോലീസ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.

തലപ്പാടി സ്വദേശി ദത്തേഷി(35)നാണ് ആക്രമണത്തിൽ പരിക്കേറ്റത്, ഇയാളെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ടാണ് സംഭവം, കാറിലെത്തിയ സംഘം ദത്തേഷിനെ ബിയർ കുപ്പിയും കത്തിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

 തലപ്പാടി ദേവിനഗര്‍ സ്വദേശി ശൈലേഷ്, തച്ചാനി സ്വദേശി രമിത്ത് എന്നിവരാണ് അക്രമം പിന്നിലെന്ന് സംശയിക്കുന്നു. ദത്തേഷും രമിത്തിന്റെ അമ്മാവനും തമ്മിലുള്ള ഓട്ടോറിക്ഷ വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

 നാട്ടുകാര്‍ എത്തിയതോടെയാണ് ദത്തേഷിനെ ഉപേക്ഷിച്ച് അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടത്.


No comments